കണ്ടു രണ്ടു് കണ്ണു് (2)
കതകിന് മറവില്‍ നിന്നു്
കരിനീലക്കണ്ണുള്ള പെണ്ണു്
കുറുനിര പറത്തണ പെണ്ണു്
ഹ ഹാ
(കണ്ടു രണ്ടു് )
കണ്ടു രണ്ടു് കണ്ണു് (2)
ആപ്പിളു് പോലത്തെ കവിളു് ആ
നോക്കുമ്പോള്‍ കാണണു് കരളു്
(ആപ്പിളു് )
പൊന്നിന്‍കുടം മെല്ലെ കുലുക്കും (2)
അന്നപ്പിട പോലെ അടി വെച്ചു് നടക്കും
(കണ്ടു രണ്ടു് )
കണ്ടു രണ്ടു് കണ്ണു് ഹ ഹാ
കണ്ടു രണ്ടു് കണ്ണു്
കുണുചില്ലിക്കൊടി കാട്ടി വിളിക്കും
കുടമുല്ല മൊട്ടു് കാട്ടി ചിരിക്കും
(കുണുചില്ലിക്കൊടി)
കുണുങ്ങിക്കുണുങ്ങി കൊഞ്ചിക്കുഴഞ്ഞാടി (2)
ഇണങ്ങിയും ഇണങ്ങിയും മനസ്സിനെ കുടുക്കും
(കണ്ടു രണ്ടു് )
കണ്ടു രണ്ടു് കണ്ണു് ഹ ഹാ
കണ്ടു രണ്ടു് കണ്ണു്