ഒരു ചില്ലിക്കാശുമെനിക്കു കിട്ടിയതില്ലല്ലോ
വെയിലില്‍ നടന്നുമിരുന്നുമിന്നു തളര്‍ന്നല്ലല്ലോ
വയറില്‍ വിശപ്പിന്റെ പത്താമുത്സവമാണല്ലോ
വരളുന്ന ചുണ്ടു നനയ്ക്കാനും വഴിയില്ലല്ലോ (ഒരു)
തെയ്തോം തെയ്യത്തോം തെയ്തോം തെയ്യത്തോം
സിന്ദൂരപ്പൊട്ടു കുത്തി തത്തമ്മക്കൂടിളക്കി
കൊഞ്ചിക്കുഴഞ്ഞുലഞ്ഞു വരുന്നതാരോ
ബസ്റ്റോപ്പിലെത്തുംനേരം പൂവാലന്മാര്ക്കു നല്കാന്
മുട്ടായിച്ചിരിയുമായി വരുന്നതാരോ
സിന്ദൂരപ്പൊട്ടു കുത്തി തത്തമ്മക്കൂടിളക്കി
കൊഞ്ചിക്കുഴഞ്ഞുലഞ്ഞു വരുന്നതാരോ
ചായക്കടയില്‍ വെച്ചിന്നലെ കണ്ടപ്പോള്‍
കാണാത്ത മട്ടിലിരുന്നവന്‍ - എന്നെ
കാണാത്ത മട്ടിലിരുന്നവന്‍
പാതിരാനേരത്തു പിന്നെ ഞാന്‍ കണ്ടപ്പോള്‍
ലോഹ്യം പറയുവാന്‍ വന്നവന് ഒരു
ലോഹ്യം പറയുവാന്‍ വന്നവന്
ചായക്കടയില്‍ വെച്ചിന്നലെ കണ്ടപ്പോള്‍
കാണാത്ത മട്ടിലിരുന്നവന്‍ - എന്നെ
കാണാത്ത മട്ടിലിരുന്നവന്‍
ഒരുകൊച്ചു ബീടിവലിയ്ക്കാന് ചായകുടിയ്ക്കാന്‍ കാശുതേടി അലയുമ്പോള്‍ എന്റെ മുന്നില്‍ വന്നൊരു കുഞ്ഞാലീ
ഒരു ചായയ്ക്കെനിക്കു നീ പൈസ തരാണ്ടു പോയിടല്ലേ
അകലത്തേ നാട്ടില്‍ നിന്നും വന്നൊരു കുഞ്ഞാലീ