നീല നീല സമുദ്രത്തിന്നക്കരെയായി
നീലക്കാടുകള്‍ പൂവിരിച്ച താഴ്വരയൊന്നില്‍
വാകപൂത്തു മണം ചിന്നും വള്ളിമലര്കാവിലൊരു
വാനമ്പാടിയാരെയോ കാത്തിരുന്നൂ
പണ്ട് കാത്തിരുന്നൂ....
വര്ണ്ണശബളമായതന്റെ തേരിലൊരുനാളില്
വന്യഭൂവില്‍ മധുമാസമണഞ്ഞ നേരം
(വര്‍ണ്ണശബളമായ..)
സ്വപ്നസുന്ദര പഞ്ജരത്തില്‍ വിരുന്നു വന്നൂ
ഒരു സ്വര്‍ഗവാതില്‍ പക്ഷിയാകും കൂട്ടുകാരീ
കൂട്ടുകാരീ............
(നീല നീല സമുദ്രത്തിന്നക്കരെയായി)
പന്തലിട്ടു വെണ്മുകിലും മാരിവില്ലും
സുന്ദരിമാര്‍ കാട്ടുപൂക്കള്‍ വിളക്കുവെച്ചു
(പന്തലിട്ടു ..)
വധുവിനെയും വരനെയും വരവേല്ക്കുവാന്
ചുറ്റും വനചിത്രശലഭങ്ങള് കുരവയിട്ടൂ
കുരവയിട്ടൂ.............
(നീല നീല സമുദ്രത്തിന്നക്കരെയായി)