എന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം
കൃഷ്ണാട്ടത്തിനു പോയാല്‍പോരാ കണ്ണനായിത്തീരേണം (എന്റെ മകന്)
പൊന്നിന് കിരീടം ചാര്‍ത്തീ
അതില്‍ വര്‍ണ്ണമയില്‍പ്പീലി ചൂടീ
അഞ്ജനശ്രീധരവേഷമണിഞ്ഞൊരു
മഞ്ഞത്തുകിലും ചാര്‍ത്തേണം (എന്റെ മകന്)
ഗോരോചനക്കുറിയോടും
മണിമാറിലെ മാലകളോടും
ലീലാഗോപാലഭാവങ്ങളോരോന്നും
ചേലിലുണ്ണിയിന്നാടേണം (എന്റെ മകന്)
മംഗളമേളത്തിനൊപ്പം
പ്രേമസംഗീതരാഗത്തിനൊപ്പം
താമരക്കാലടിതങ്കച്ചിലങ്കകള്
താളത്തില്‍ താളത്തിലാടേണം (എന്റെ മകന്)