കണ്ണുനീരില്‍ കുതിര്‍ന്ന മണ്ണില്‍
കാലുകള്‍ ഇടറുന്നു - പിഞ്ചു
കാലുകള്‍ ഇടറുന്നു
മൃത്യുവിന് നിഴലുകള്‍ ഇഴയുന്ന വഴികള്‍
പത്തി വിരിച്ചാടും നാഗങ്ങള്‍
ദുഃഖം മാത്രം കണ്ണിലും കരളിലും
മുത്തേ നീയെങ്ങു പോകുന്നു
മുത്തേ നീയെങ്ങു പോകുന്നു?
പരിശുദ്ധ മാനസ കുരിശുകളേറുന്നു
മുള്‍ക്കിരീടങ്ങള്‍ അണിയുന്നു
കഥയറിയാതെ കാലത്തിന് നിശ്ശബ്ദ
രഥമിതുവഴിയേ പോകുന്നു
മര്ത്യനെക്കാളും ക്രൂരനാം ജീവിയെ
സൃഷ്ടിച്ചതില്ലല്ലോ ദൈവം
വിത്തമോഹപ്പിശാചിന്റെ മുന്നില്‍
ഈശ്വരന്പോലും നടുങ്ങുന്നു