വിജയദശമി വിടരുമീ
വ്യവസായയുഗത്തിലേ
വിജയദശമി വിജയദശമി
പൂവിരല്‍ കൊണ്ടു നിലത്തെഴുതിച്ചു
പുതിയൊരക്ഷരമാലാ (വിജയദശമി)
ഈ തൊഴില്‍ശാലതന്‍ മതില്‍ക്കെട്ടില്‍
ഈ പുകക്കുഴലിന് അടിത്തട്ടില്‍
ഈ തൊഴില്‍ശാലതന്‍ മതില്‍ക്കെട്ടില്‍
ഈ പുകക്കുഴലിന് അടിത്തട്ടില്‍
ഈ യുഗമുണരാന്‍ ഒരുമിച്ചുണരാന്‍
അസ്ഥിയും മജ്ജയും മനുഷ്യമാംസവും
എത്ര വെന്തുരുകീ ഇതുവരെ
എത്ര ഹൃദയങ്ങളുരുകീ (വിജയദശമി)
ഈ കുരുക്ഷേത്രത്തിന് മതില്‍ക്കെട്ടില്‍
ഈ പ്രിയയമുനതന്‍ മണല്‍ത്തട്ടില്‍
ഈ കുരുക്ഷേത്രത്തിന് മതില്‍ക്കെട്ടില്‍
ഈ പ്രിയയമുനതന്‍ മണല്‍ത്തട്ടില്‍
ഈ സ്വരമുയരാന്‍ - ഉയരാന്‍ - ഒരുമിച്ചുയരാന്
സത്യവും ധര്‍മ്മവും സ്വാതന്ത്ര്യദാഹവും
എത്ര കഥയെഴുതീ - ഇതുവരെ
എത്ര ചുടുരക്തമൊഴുകീ (വിജയദശമി)