Title (Indic)മാനസസരസ്സിന്‍ WorkPanimudakku Year1972 LanguageMalayalam Credits Role Artist Music MS Baburaj Performer S Janaki Writer Vayalar Ramavarma LyricsMalayalamമാനസസരസ്സിന്‍ കരയില്‍ നിന്നോ -ഗന്ധ മാദനഗിരിയുടെ മടിയില്‍നിന്നോ എവിടെനിന്നോ എവിടെനിന്നോ ഏകാന്തസൌരഭ്യമൊഴുകിവന്നൂ.... ദ്രൌപദിചൂടിയ കല്യാണസൌഗന്ധിക പൂവിന്റെ സ്വപ്നത്തില്‍ നിന്നോ ശാകുന്തളത്തിന് കുളിരില്‍ നിന്നോ മേഘസന്ദേശത്തിന് ചിറകില്‍ നിന്നോ എവിടെനിന്നോ എവിടെനിന്നോ അജ്ഞാതസൌരഭ്യമൊഴുകിവന്നൂ എന്നിലെ മൌനത്തെ സംഗീതമയമാക്കും ഏതോവികാരത്തില് നിന്നോ പഞ്ചേന്ദ്രിയങ്ങള്തന് കൂട്ടില്‍ നിന്നോ എന്റെ പ്രേമാനുഭൂതിതന്‍ കൂട്ടില്‍ നിന്നോ എവിടെനിന്നോ എവിടെനിന്നോ ഏകാന്തസൌരഭ്യമൊഴുകിവന്നൂ... Englishmānasasarassin karayil ninno -gandha mādanagiriyuḍĕ maḍiyilninno ĕviḍĕninno ĕviḍĕninno egāndasaൌrabhyamŏḻugivannū.... draൌpadisūḍiya kalyāṇasaൌgandhiga pūvinṟĕ svapnattil ninno śāgundaḽattin kuḽiril ninno meghasandeśattin siṟagil ninno ĕviḍĕninno ĕviḍĕninno ajñādasaൌrabhyamŏḻugivannū ĕnnilĕ maൌnattĕ saṁgīdamayamākkuṁ edovigārattil ninno pañjendriyaṅṅaḽtan kūṭṭil ninno ĕnṟĕ premānubhūdidan kūṭṭil ninno ĕviḍĕninno ĕviḍĕninno egāndasaൌrabhyamŏḻugivannū...