പുത്രകാമേഷ്ടിതുടങ്ങീ
പുഷ്പിണിമാസം തുടങ്ങീ
തൃക്കൈക്കുമ്പിളില് തിരുമധുരവുമായ്
അഗ്നിവന്ന് വരം നല്കി
എല്ലാസ്ത്രീയിലും അന്തര്ലീനമാണമ്മയാകാനുള്ള മോഹം
ആ മോഹവുമായ് രോമാഞ്ചവുമായ്
അത്തിരുമധുരം കൈനീട്ടിവാങ്ങിയ
മറ്റൊരു കൌസല്യയല്ലോ ഞാന്‍
കൌസല്യയല്ലോ ഞാന്‍
പുത്രകാമേഷ്ടി തുടങ്ങീ.........
എല്ലാ ചുണ്ടിലും നിന്നു തുടിക്കയാണുമ്മനല്കാനുള്ള ദാഹം
ആ ദാഹവുമായ് ആ സ്വപ്നവുമായ്
അത്തിരുമധുരം മുത്താക്കി മാറ്റിയ
മറ്റൊരു വാത്സല്യമല്ലോ ഞാന്‍
പുത്രകാമേഷ്ടി തുടങ്ങീ.........