അമ്പാടിക്കുയില്‍ക്കുഞ്ഞേ
അഞ്ജനമണിക്കുഞ്ഞേ
നിന് തിരുമൊഴിക്കും മിഴിക്കും തൊഴുന്നേന്‍
ചെന്തളിര്ച്ചൊടിക്കും മുടിക്കും തൊഴുന്നേന്‍
അമ്പാടിക്കുയില്‍ക്കുഞ്ഞേ
ഗോവര്ദ്ധനത്തിന് കുടയുടെ കീഴിലെ
ഗോപീജനം പോലെ
ഗോവര്ദ്ധനത്തിന് കുടയുടെ കീഴിലെ
ഗോപീജനം പോലെ
നിന് തിരുമുന്പില് തൊഴുതുണര്ന്നീടുവാന്
ഞങ്ങള്‍ക്കനുഗ്രഹം തരണേ
അതിനായുസ്സും തരണേ (അമ്പാടിക്കുയില്‍ക്കുഞ്ഞേ)
നിന് തൃക്കാലടിപ്പൂവുകള് വിടരും
വൃന്ദാവനം പോലെ
നിന് തൃക്കാലടിപ്പൂവുകള് വിടരും
വൃന്ദാവനം പോലെ
എന്‍ മണല്‍മുറ്റം മലരണിയാനൊരു
കണ്മണിക്കുഞ്ഞിനെ തരണേ
അതിനായുസ്സും തരണേ (അമ്പാടിക്കുയില്‍ക്കുഞ്ഞേ)