കൽപ്പകത്തോപ്പന്യനൊരുവനു പതിച്ചു നൽകി
നിന്റെ ഖൽബിലാറടി മണ്ണിലെന്റെ ഖബറടക്കി
എന്റെ ഖബറടക്കി
മരിച്ചെന്നു നിനച്ചു നീ
മണ്ണു കോരി എറിഞ്ഞിട്ടും
സ്മരണപ്പൊൻ കിളിയിന്നും പിടയ്ക്കുന്നില്ലേ
നെഞ്ചിൽ പിടയ്ക്കുന്നില്ലേ (കൽപ്പക)
പൊൻകിനാവിൻ കളിക്കോട്ട
കണ്ണുനീരിൽ കലങ്ങിപ്പോയ്
എന്നെ നീ ഇന്നായിരത്തിൽ ഒരുത്തനാക്കി
അന്യനൊരുത്തനാക്കി (കൽപ്പക)
പാലു തന്നു വളർത്തി നിൻ
പാഴ്ക്കണ്ണീർ കുടിപ്പിച്ചു
ചേലുലാവും ബീവി
ഇന്നീ ചതി ചെയ്തല്ലോ
പൊന്നേ ചതി ചെയ്തല്ലോ (കൽപ്പക)