ഏകാന്ത പഥികന് ഞാന്‍ .....
ഏകാന്ത പഥികന് ഞാന്‍ - ഏതോ
സ്വപ്ന വസന്ത വനത്തിലെ
ഏകാന്ത പഥികന് ഞാന്‍
എവിടെനിന്നെത്തിയെന്നറിവീല
ഏതാണ് ലക്ഷ്യമെന്നറിവീല (എവിടെ)
മാനവ സുഖമെന്ന മായ മൃഗത്തിനെ
തേടുന്ന പാന്ഥന് ഞാന്‍
(ഏകാന്ത)
പാരാകെയിരുട്ടില്‍ പതിക്കുമ്പോള്‍
പാദം നടന്നു തളരുമ്പോള്‍ (പാരാകെ)
പാത തന്നരികില്‍ ആകാശം നിവര്‍ത്തിയ
കൂടാരം പൂകിയുറങ്ങുന്നു
(ഏകാന്ത)