രാജശില്‍പ്പി നീയെനിക്കൊരു
പൂജാവിഗ്രഹം തരുമോ?
പുഷ്പാഞ്ജലിയില്‍ പൊതിയാനെനിക്കൊരു
പൂജവിഗ്രഹം തരുമോ?
തിരുമെയ് നിറയെ പുളകങ്ങള്‍ കൊണ്ടുഞാന്‍
തിരുവാഭരണം ചാര്‍ത്തും
ഹൃദയത്തളികയില്‍ അനുരാഗത്തിന് അമൃതു നിവേദിയ്ക്കും ഞാന്‍...
അമൃതു നിവേദിയ്ക്കും
മറക്കും എല്ലാം മറക്കും ഞാനൊരു മായാലോകത്തിലെത്തും
രാജശില്‍പ്പി നീയെനിക്കൊരു
പൂജാവിഗ്രഹം തരുമോ?
രജനികള്‍ തോറും രഹസ്യമായ് വന്നു ഞാന്‍
രതിസുഖസാരേ പാടും...
പനിനീര് കുമ്പിളില്‍ പുതിയപ്രസാദം
പകരം മേടിയ്ക്കും ഞാന്‍
പകരം മേടിയ്ക്കും
മറക്കും എല്ലാം മറക്കും ഞാനൊരു മായാലോകത്തിലെത്തും
രാജശില്‍പ്പി നീയെനിക്കൊരു
പൂജാവിഗ്രഹം തരുമോ?