കള്ളിപ്പാലകള്‍ പൂത്തു കാടൊരു വെള്ളിപ്പൂക്കുട തീര്‍ത്തു
ആരിലുമാരിലുമവയുടെ സൌരഭം ആളിപ്പടരുമൊരുന്മാദം
കള്ളിപ്പാലകള്‍ .....
പൂമണം പരക്കുമ്പോള്‍ പിറകെ പിറകെ പിറകെ
നക്ഷത്രക്കതിര്‍ കൂന്തലിലണിയും
യക്ഷികള് രാത്രിയിലെത്തും അവര്‍
മണ്ണിലെ മനുഷ്യരെ മന്മഥകഥയിലെ
മന്ത്രം ചൊല്ലി മയക്കും, മയക്കും മയക്കും
മന്ത്രം ചൊല്ലി മയക്കും
കള്ളിപ്പാലകള്‍ ......\
പൂനിലാവുദിക്കുമ്പോള്‍ ഇതിലെ ഇതിലെ ഇതിലെ
ഗന്ധര്വ്വന്മാര് ഭൂമിയില്‍ വന്നൊരു
ചന്ദനമാളിക തീര്‍ക്കും അവര്‍
സുന്ദരിമാരുടെ ഹൃദയസരസ്സുകള്
സ്വപ്നം കൊണ്ടു നിറയ്ക്കും, നിറയ്ക്കും നിറയ്ക്കും
സ്വപ്നം കൊണ്ടു നിറയ്ക്കും
കള്ളിപ്പാലകള്‍ ..............