ശിബിയെന്നു പേരായ് പണ്ടുപണ്ടൊരു
രാജാവുണ്ടായിരുന്നു
കരളിനു പകരം രാജാവിന്നൊരു
കരുണതന്‍ കടലായിരുന്നു (ശിബിയെന്നു)
മന്നന്റെയരികത്തൊരുനാളൊരു ചെറു
മാടപ്പിറാവോടിവന്നു (മന്നന്റെ)
അഭയം തരേണമെന്നു പറഞ്ഞി-
ട്ടരചന്റെ മടിയില്‍ വീണു
അരചന്റെ മടിയില്‍ വീണു (ശിബിയെന്നു)
കൊക്കു പിളര്ന്നുപിടിച്ചുംകൊണ്ടൊരു
കൂറ്റന്‍ പരുന്തും വന്നു (കൊക്കു )
ഇരയെ വിട്ടുതരേണമെന്നാ
ഗരുഡന് തീര്‍ത്തു പറഞ്ഞു
പ്രാവിന്നഭയവും ഗരുഡന്നിരയും
നല്കിടുവാന് നിശ്ചയിച്ചു (പ്രാവിന്നഭയവും)
മാടപ്പിറാവിന്‍ തൂക്കത്തില്‍ സ്വന്തം
മാംസം ഗരുഡനു നല്കി
മാടപ്പിറാവിന്‍ തൂക്കത്തില്‍ സ്വന്തം
മാംസം ഗരുഡനു നല്കി - സ്വന്തം
മാംസം ഗരുഡനു നല്കി (ശിബിയെന്നു)