മനതാരിലെപ്പോഴും ഗുരുവായൂരപ്പാ നിന്
മലര്‍മേനി കാണുമാറാകേണം
അഴകേറും നീലക്കാര്‍വര്‍ണ്ണാ നിന്
പൊന്നോടക്കുഴല് വിളി കേള്‍ക്കുമാറാകേണം
(മനതാരിലെപ്പോഴും)
പൂന്താനം നമ്പൂരി പാനയാല്‍ കോര്‍ത്തൊരു
പൂമാല മാറിലണിഞ്ഞവനേ
മീന്‍ തൊട്ടു കൂട്ടിയ ഭട്ടതിരിപ്പാടിന്
മിഴിമുന്‍പില്‍ നര്‍ത്തനം ചെയ്തവനേ
(മനതാരിലെപ്പോഴും )
ചേലില് ചെറുശ്ശേരി ഗാഥകള്‍ പാടുമ്പോള്‍
കോലക്കുഴലൂതി നിന്നവനേ
കാല്ക്കല് കുറൂരമ്മ നേദിച്ച പാല്‍പ്പഴം
കൈനീട്ടി വാങ്ങിയ തമ്പുരാനേ (മനതാരിലെപ്പോഴും )