ഞാറ്റുവേലക്കു ഞാന്‍ നട്ട പിച്ചകം
ആറ്റുനോറ്റു പൂ കുത്തി
ആദ്യത്തെ പൂവുമായ് കാവില്‍ ഞാന്‍ പോകുമ്പോള്‍
ആ പൂ ചൂടാനൊരാളെത്തി (ഞാറ്റുവേലക്കു)
സ്വര്‍ണ്ണരുദ്രാക്ഷം കഴുത്തിലണിഞൊരാ
സുന്ദരരൂപന്റെ മാറില്‍
എന്നും പൂക്കുന്ന പിച്ചകവള്ളിയാല്
എന്നേപ്പടര്ത്തുവാനാശിച്ചു ഞാന്‍
എന്നേപ്പടര്ത്തുവാനാശിച്ചു (ഞാറ്റുവേലക്കു)
സോമവാരവൃതം കാലം കൂടുവാന്‍
കാവിലടുത്തനാള് ചെന്നപ്പോള്‍
എന്നെ പ്രസാദമണിയിച്ചു തന്നതാ
മന്ദസ്മിതം മാത്രമായിരുന്നു (ഞാറ്റുവേലക്കു)
രോമാഞ്ചപുഷ്പങ്ങള് മാറില്‍ വിടര്‍ത്തുമാ
പ്രേമസ്വരൂപന്റെ മുന്പില്
മറ്റാരും കാണാതെ നാളെ ഉഷസ്സില്‍ ഞാന്‍
മറ്റൊരു പൂ കൊണ്ടു കാഴ്ച വെക്കും
മറ്റൊരു പൂ കൊണ്ടു കാഴ്ച വെക്കും (ഞാറ്റുവേലക്കു)