വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ
വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ
പാപികള്‍ ഞങ്ങളെ പരിശുദ്ധരാക്കുവാന്‍
പണ്ടു നര്‍ബോനയില്‍ ജനിച്ചവനേ (പാപികള്‍ )
പാവങ്ങള്‍ ഞങ്ങള്‍ക്കു സ്വര്‍ഗരാജ്യം തരാന്‍
പീഠനമേറ്റു തളര്‍ന്നവനേ (വിശുദ്ധനായ)
അന്ധരെ അന്ധര്‍ നയിക്കുന്ന വീഥിയില്‍
അഗ്നിശലാകയായ് ജ്വലിച്ചവനേ (അന്ധരെ)
രക്തത്തില്‍ മുങ്ങി നിന്നൊരു വേദസാക്ഷിയായ്
രശ്മികിരീടമണിഞ്ഞവനേ (വിശുദ്ധനായ)
ആധിയും വ്യാധിയും ഇവിടുന്നകറ്റുവാന്‍
അര്‍ത്തുങ്കല്‍ പള്ളിയിലിരിപ്പവനേ (ആധിയും)
അംഗങ്ങളത്രയും ഞങ്ങളെ രക്ഷിപ്പാന്‍
അമ്പുകള്‍ കൊണ്ടു മുറിഞ്ഞവനേ (വിശുദ്ധനായ)