Title (Indic)കണ്ണുനീരിതു WorkNair Pidicha Pulival Year1958 LanguageMalayalam Credits Role Artist Music K Raghavan Performer P Leela Writer P Bhaskaran LyricsMalayalamkannuneerithu kandathillayo karumukil varnna (2) കണ്ണുനീരിതു കണ്ടതില്ലയോ കാര്‍മുകില്‍ വര്‍ണ്ണാ വന്നു വാങ്ങുകെന്‍ ജീവനാകുമീ നല്ലതൂവെണ്ണ എന്‍ താമരക്കണ്ണാ മാറില്‍ നീ ചൂടും മാലയിലൊരു മാലതീമലരായി മാധവാ തവ മായയാലെന്നെ മാറ്റുകവേഗം നീ മാറ്റുകവേഗ്ഗം ഞാനൊരു വെറും കാനന്ത്തിലെ പുല്ക്കൊടിയല്ലോ തൂവുകെന്നില് നീ പാവന മണിവേണുവിന്‍ ഗാനം എന്‍ ജീവിത ഗാനം കണ്ടുവന്ന കിനാക്കള്‍ തന്നുടെ കാളിന്ദീനദിയില്‍ നിന്റെ പുഞ്ചിരി, പഞ്ചമിയിലെ ചന്ദ്രികപോലെ ഇന്നു പൊന്തിവന്നില്ലേ? Englishkannuneerithu kandathillayo karumukil varnna (2) kaṇṇunīridu kaṇḍadillayo kārmugil varṇṇā vannu vāṅṅugĕn jīvanāgumī nalladūvĕṇṇa ĕn dāmarakkaṇṇā māṟil nī sūḍuṁ mālayilŏru māladīmalarāyi mādhavā tava māyayālĕnnĕ māṭrugavegaṁ nī māṭrugaveggaṁ ñānŏru vĕṟuṁ kānanttilĕ pulkkŏḍiyallo tūvugĕnnil nī pāvana maṇiveṇuvin gānaṁ ĕn jīvida gānaṁ kaṇḍuvanna kinākkaḽ tannuḍĕ kāḽindīnadiyil ninṟĕ puñjiri, pañjamiyilĕ sandrigabolĕ innu pŏndivannille?