ponjaninjittilla njan
പൊന്നണിഞ്ഞിട്ടില്ല ഞാന്‍
പൊന്നണിഞ്ഞിട്ടില്ല ഞാന്‍ പൊട്ടുകുത്തീട്ടില്ല ഞാന്‍
എന്തിനാണ് എന്നെ നോക്കി കണ്ണൂകൊണ്ടൊരു മയിലാട്ടം
കണ്ണ് കൊണ്ടൊരു മയിലാട്ടം
കണ്ണെഴുതീട്ടില്ല ഞാന്‍ കാപ്പണിഞ്ഞിട്ടില്ല ഞാന്‍
കാപ്പണിഞ്ഞിട്ടില്ല ഞാന്‍ (2)
എല്ലാര്ക്കും എന്നെക്കണ്ടാല്‍
വല്ലാത്തൊരു തെളിനോട്ടം,
വല്ലാത്തൊരു തെളിനോട്ടം! (പൊന്നണിഞ്ഞിട്ടില്ല ഞാന്‍..)
പാടത്തു പാറിനടക്കും പനംതത്തയാണ് ഞാന്‍(2)
പാട്ടില്ല പഠിപ്പുമില്ല കൂട്ടമില്ല കൂടുവാന്‍!(2)
വീടിന്റെ മുറ്റത്തുള്ള കാട്ടുമുല്ലയാണ് ഞാന്‍
കാട്ടുമുല്ലയാണ് ഞാന്‍(2)
കോവിലിലെ പൂജചെയ്യാന്‍ - ദേവെനെന്നെ വേണമോ?
ദേവെനെന്നെ വേണമോ?(2)(പൊന്നണിഞ്ഞിട്ടില്ല ഞാന്‍..)