കാലമെല്ലാംമുല്ലാസംകൊണ്ടാടാമേ ഇനി
കൗതുകത്തോടാടിപ്പാടിക്കൂടാമേ
കൈയൂക്കാല്‍ നമ്മള് നേടിയ സങ്കേതം - ഇതു
കനകംവെള്ളികള് കാഴ്ചവെയ്ക്കും സന്തോഷം
കാഞ്ചനപ്പെണ്ണേ വാവാ
കാഞ്ചനപ്പെണ്ണേ
കരളു മറന്നേ
ഒരു കവിത പറഞ്ഞേ
കോട്ടയിടിക്കും കൊള്ളയടിക്കും
നാട്ടിന്റെ നേട്ടങ്ങള്‍ തട്ടിപ്പറിക്കും
ഇന്നലെയില്ലാ
വരും നാളെയുമില്ലാ
ഇന്നു രസിക്കാം
നമുക്കിന്നു രസിക്കാം
കടമിഴിയാളേ കളിവലകള് വീശും
കരിമീന്‍ പോലെ കണ്ടു നില്പ്പവര് വീഴും
കൊള്ളയിട്ടവര് പൊന്നും വെള്ളിയും നേരത്തേ
കൊണ്ടാടിച്ചേരുമിസ്സങ്കേതത്തില്
അന്തരമില്ല
ഭയചിന്തകളില്ലാ
ആനന്ദമല്ലാതൊന്നുമന്തിക്കുത്തില്ല
കൊള്ളും കൊലയുമായു് ചെല്ലുന്നു
ലോകത്തെ വെല്ലുവിളിക്കുന്ന വീരന്മാരേ
അല്ലുംപകലും കളിയും ചിരിയുമായു്
ആനന്ദമാനന്ദമാനന്ദമേ
നമുക്കിന്നലെയില്ലാ
വരും നാളെയുമില്ലാ
ഇന്നു രസിക്കാം നമുക്കിന്നു രസിക്കാം