കൈമുതല്‍ വെടിയാതെ സഹജാ
കപടമിതറിയാതെ
കൈമുതല്‍ വെടിയാതെ സഹജാ
കപടമിതറിയാതെ
കണ്ണുരണ്ടുമടയ്ക്കാതെ കാഴ്ചകണ്ടു മയങ്ങാതെ
എന്താകിലും പിറകേ പിന്തിരിഞ്ഞു നോക്കാതെ
അപകടമപകടമേ അതിനാല്‍ ആരുമകപ്പെടുമേ
കാണുവോര്‍ കണ്ണിനു കാമനായ് തോന്നിക്കും
ശീമവിട്ടപ്പോഴേ വന്നതായ് ഭാവിക്കും
കോട്ടുണ്ടു സൂട്ടുണ്ടു കോമളമായ് വേഷമുണ്ട്
നോട്ടമവനെപ്പൊഴും തൊട്ടടുത്ത പാത്രത്തില്‍
ആണ്‍പെണ്‍ തിരിവില്ല പോക്കറ്റടി ആരെയും വിടുകില്ല
താടിവെച്ചുള്ളൊരു സന്യാസി പോലെയും
സാരിയും ബ്ലൌസുമായ് നാരിയെപ്പോലെയും
അണ്ണന് തമ്പി എന്നുചൊല്ലി അടുത്തുവന്നിരിക്കും
കണ്ണടിച്ചു കൈഞൊടിച്ചു കഴുത്തില്‍ കൈവയ്ക്കും
അടടാ അടടാ പറ്റിപ്പോയെന്നൊടുവില് അപകടം പറ്റുമ്പോള്‍ അണ്ണാ നിരീക്കാതെ
അപായം വിലക്കിക്കോ യാത്രയതിന്നുപായം കരുതിക്കോ