പാവനഭാരത ഭൂവില്‍ വളര്‍ന്നൊരു
പാവത്തിന് കഥകേള്ക്കണേ ഒരു
പാവത്തിന് കഥകേള്ക്കണേ
വെണ്പാലൊഴുകീടിന നാട്ടില്‍
പൊന്‍ പവിഴം വിളയും നാട്ടില്‍
ഞാന്‍ പിറന്നുപോയ്പ്പെരുവഴിയില്
പണമുള്ളവര്‍ പാര്‍ക്കും നടയില്‍
ഉപജീവനമാര്ഗമെഴാതെ
ഉരിക്കഞ്ഞിക്കരിയില്ലാതെ
കൈക്കുമ്പിളുമായിഹ നില്പ്പൂ
ഹേ കനിവുള്ളവരേ കേള്‍ക്കൂ
എന്‍ ഒട്ടിയവയറിന്‍ താളം കൊട്ടി
പ്പട്ടിണിപ്പാട്ടു പാടവേ
പരിഹാസം ചൊരിയും ലോകമേ
ഒരു ചില്ലിക്കാശാല് കനിയൂ
ഈ ചിരട്ട നീട്ടും കയ്യില്‍