Title (Indic)പാലാഴിമഥനം WorkUrangatha Sundary Year1969 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamപാലാഴി മഥനം കഴിഞ്ഞു പാർവ്വണ ചന്ദ്രിക വിരിഞ്ഞു മനസ്സിൻ ചിപ്പിയിൽ പവിഴച്ചിപ്പിയിൽ മൃതസഞ്ജീവനി നിറഞ്ഞു വസന്തവധുവിനെ വരനണിയിച്ചൂ വജ്രം പതിച്ചൊരു പൂത്താലി (വസന്ത) സുമംഗലീ...സുമംഗലീ...സുമംഗലീ സ്വർഗ്ഗ സദസ്സിൽ നിനക്കു കിട്ടി സുവർണ്ണ സോപാനം മരിച്ച മദനൻ ഉയിർത്തെഴുന്നേറ്റു മന്നിൻ ചെഞ്ചൊടി പൂവിട്ടു പ്രേമമയീ...പ്രേമമയീ...പ്രേമമയീ പ്രിയതമൻ വരും നിനക്കു കിട്ടും നിറഞ്ഞ രോമാഞ്ചം Englishpālāḻi mathanaṁ kaḻiññu pārvvaṇa sandriga viriññu manassin sippiyil paviḻaccippiyil mṛtasañjīvani niṟaññu vasandavadhuvinĕ varanaṇiyiccū vajraṁ padiccŏru pūttāli (vasanda) sumaṁgalī...sumaṁgalī...sumaṁgalī svargga sadassil ninakku kiṭṭi suvarṇṇa sobānaṁ maricca madanan uyirttĕḻunneṭru mannin sĕñjŏḍi pūviṭṭu premamayī...premamayī...premamayī priyadaman varuṁ ninakku kiṭṭuṁ niṟañña romāñjaṁ