മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ..
മാസങ്ങളില്‍ നല്ല കന്നിമാസം..ഹൊയ്
മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ..
മാസങ്ങളില്‍ നല്ല കന്നിമാസം..
കാട്ടുമരങ്ങളില്‍ കരിവീട്ടിയാണു നീ..
വീട്ടുമൃഗങ്ങളില്‍ സിന്ധിപ്പശു..
ദാനശീലത്തിലോ കര്‍ണ്ണന്റെ ചേച്ചി നീ..
കാണുന്ന പുഴകളില്‍ പമ്പയല്ലോ..(ദാന)
കാറിന്റെ കൂട്ടത്തില്‍ പുത്തന്‍ ഫിയറ്റു നീ
കായല്‍നിരകളില്‍ കൈതപ്പുഴ..ഹൊയ്(കാറിന്റെ)
കായല്‍നിരകളില്‍ കൈതപ്പുഴ..(മാമ്പഴ)
പച്ചമരുന്നുകളില്‍ പലകപ്പയ്യാനി നീ..
അച്ചാറിന് കൂട്ടത്തില്‍ ഉപ്പുമാങ്ങാ..(പച്ച)
പൂരങ്ങളില്‍ വെച്ച് തൃശ്ശൂര്‍പൂരം
താരങ്ങളില്‍ വെച്ച് വൈജയന്തി..(പൂരങ്ങളില്‍)
സിനിമാ താരങ്ങളില്‍ വെച്ച് വൈജയന്തി...
ആഹാ,,(മാമ്പഴക്കൂട്ടത്തില്‍)