മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ് (മണ്ണാങ്കട്ടയും..)
കരിവേപ്പിന് തണലില്‍ കര്‍ക്കിടമാസം
കടുക്കാരം ചൊല്ലി കളിക്കാന്‍ പോയ് (കരിവേപ്പിന്..)(മണ്ണാങ്കട്ടയും..)
മാനത്തു തുരു തുരെ മഴ വന്നു
മാലോകരെല്ലാരും അമ്പരന്നു (മാനത്തു..)
കരിയിലയപ്പോള്‍ മണ്ണാങ്കട്ടയില്
കയറിയിരുന്നു കുടയായി
കുടയായി കുടയായി (മണ്ണാങ്കട്ടയും..)
മാനം തെളിഞ്ഞു മഴ നിന്നു
മന്നിനെ നടുക്കുന്ന കാറ്റു വന്നു (മാനം..)
പേടിച്ചു വിറയ്ക്കും കരിയിലമേല്‍
പെട്ടെന്നു മണ്‍കട്ട കയറി നിന്നു
കയറി നിന്നു കയറി നിന്നു (മണ്ണാങ്കട്ടയും..)
കാറ്റും മാരിയും ആ സമയം
ചീറ്റിക്കൊണ്ടു കയര്‍ത്തു വന്നു
മണ്ണാങ്കട്ട അലിഞ്ഞേ പോയ്
കരിയില കാറ്റത്തു പറന്നേ പോയ്
പറന്നേ പോയ് പറന്നേ പോയ് (മണ്ണാങ്കട്ടയും..)