അവിടെയുമില്ല വിശേഷം
ഇവിടെയുമില്ല വിശേഷം (അവിടെയുമില്ല)
കരളിനകത്തെ വിശേഷം പറയാന്‍
കണിയാനല്ലല്ലോ - ഞാനൊരു
കണിയാനല്ലല്ലോ (അവിടെയുമില്ല)
ഓരോ വാക്കിനുമോരോവാക്കിനും അര്‍ത്ഥം കരുതേണം
ഓരോ ചോദ്യം ചോദിക്കുമ്പൊഴുമുത്തരമെഴുതേണം
നളരാജന്നായ് ദൂതുപറഞ്ഞൊരു കളഹംസം പോലെ
നടുക്കുനില്ക്കും ഞാന്‍ നിങ്ങള്‍ക്കൊരു ദല്ലാളായല്ലോ
(അവിടെയുമില്ല)
പണ്ടൊരു നാളില്‍ പള്ളിവളപ്പില്‍ പാലപ്പൂന്തണലില്
രണ്ടാള് നിങ്ങളൊളിച്ചുകളിച്ചതിന്നര്ത്ഥം പിടികിട്ടി
കുട്ടിക്കളികളും പൊട്ടിച്ചിരികളും അന്നേ കണ്ടല്ലോ
കൂട്ടം തെറ്റിയ കുഞ്ഞാടുകളുടെ കള്ളി പുറത്തായീ
(അവിടെയുമില്ല)