വിടില്ല ഞാന്‍ .. ഒഹൊഹൊഹോ
വിടില്ല ഞാന്‍.. ഓഹൊഹോ
വിടില്ല ഞാന്‍
പിടിച്ച കൊമ്പിതു വിടില്ല ഞാന്‍
വിടില്ല ഞാന്‍.
പിറകില്‍നിന്നും തേന്മാവിതിനെ
പിടിച്ചുവല്ലോ മലര്‍വല്ലി
പിറകില്‍നിന്നും തേന്മാവിതിനെ
പിടിച്ചുവല്ലോ മലര്‍വല്ലി
വിടില്ല ഞാന്‍ വിടില്ല ഞാന്‍.
ഓഹൊഹോ
കുഴികള്‍ നിറഞ്ഞൊരു വഴിയില്‍ ഞാനിനി
വഴുതി താഴെ വീഴില്ലാ
കുഴികള്‍ നിറഞ്ഞൊരു വഴിയില്‍ ഞാനിനി
വഴുതി താഴെ വീഴില്ലാ
ചാരിയിരിക്കാന്‍ നീയുണ്ടല്ലോ
ചാരെയെനിക്കൊരു താങ്ങായി
വിടില്ല ഞാന്‍ വിടില്ല ഞാന്‍.
ഓഹൊഹോ
തേരുതെളിക്കും സാരഥി നീയെന്‍
ഭാരം കൂടെയെടുത്തല്ലോ
തേരുതെളിക്കും സാരഥി നീയെന്‍
ഭാരം കൂടെയെടുത്തല്ലോ
ഇരുളാകട്ടെ പ്രഭയാകട്ടെ
നിഴലായ് ഞാനും കൂടെവരും
വിടില്ല ഞാന്‍ വിടില്ല ഞാന്‍.
ഓഹൊഹോ
ചോടുപിഴച്ചാല്‍ നീയും വീഴും
കൂടെത്തന്നെ ഞാന്‍ വീഴും
താഴ്ചയുമുയര്‍ച്ചയും കുലുക്കവുമിളക്കവും
യാത്രയില്‍ നമുക്കിനിയൊരുപോലേ
വിടില്ല ഞാന്‍ വിടില്ല ഞാന്‍.
ഓഹൊഹോ