ഉം ഉം....
വാര്‍ത്തിങ്കള്‍ തോണിയേറി വാസന്ത രാവില്‍ വന്ന
ലാവണ്യദേവതയല്ലേ നീ വിശ്വലാവണ്യദേവതയല്ലേ?
നീലമേഘങ്ങള്‍ നിന്റെ പീലിപ്പൂമുടി കണ്ടാല്‍
നീര്‍മണി കാഴ്ച്ചവെച്ചു തൊഴുതു പോകും (നീല...)
നിന് തിരുനെറ്റി കണ്ടാല്‍ കസ്തൂരിക്കുറികണ്ടാല്
പഞ്ചമിത്തിങ്കള്‍ നാണിച്ചൊളിച്ചു പോകും
നാണിച്ചൊളിച്ചു പോകും
(വാര്‍തിങ്കള്‍.....)
മാരന്റെ കൊടികളില്‍ നീന്തിക്കളിക്കും
പരല്മീനുകളല്ലെ നിന്റെ നീള്‍മിഴികള്‍
പിന്തിരിഞ്ഞു നീ നില്‍ക്കെ കാണുന്നുഞാന്‍
മണിത്തംബുരു ഇതുമീട്ടാന് കൊതിച്ചു നില്പ്പൂ
കൈകള്‍ തരിച്ചു നില്പ്പൂ
(വാര്‍തിങ്കള്‍...)
ഇത്തിരിവിടര്ന്നോരീ ചെഞ്ചൊടികളില്‍ നിന്നും
മുത്തും പവിഴവും ഞാന്‍ കോര്‍ത്തെടുക്കും
താമരത്തേന്‍ നിറഞ്ഞോരീ മലര്‍ക്കുടങ്ങളെ
ഓമനേ മുകര്‍ന്നു ഞാന്‍ മയങ്ങിവീഴും നിന്റെ
മടിയില്‍ വീഴും......
(വാര്‍തിങ്കള്‍...)