എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍
എന്‍ പ്രിയനെന്നരികില്‍ വരില്ലയെങ്കില്‍!
(എന്തിനീ ചിലങ്കകള്‍..)
വാസന്തപുഷ്പങ്ങളില് വണ്ടുകള്‍ മയങ്ങുമ്പോള്‍
വാസരസ്വപ്നമൊന്നില് മുഴുകിപ്പോയ് ഞാന്‍
വാസനത്തൈലം പൂശി വാര്‍മുടി കോതി വയ്ക്കാന്‍
വാലിട്ടു കണ്ണെഴുതാന്‍ മറന്നുപോയ് ഞാന്‍
ആഹാ മറന്നുപോയ് ഞാന്‍
(എന്തിനീ ചിലങ്കകള്‍..)
ആയിരം ഉഷസ്സുകള്‍ ഒന്നിച്ചുദിച്ചു നില്ക്കും
ആമുഖമരികില് ഞാന്‍ എന്നു കാണും?
താഴെതൊഴുതു നില്ക്കും താമരപ്പൂവാണു ഞാന്‍
താലോലിച്ചെന്നെ നാഥന് തഴുകുകില്ലെ?
നാഥന് തഴുകുകില്ലെ?
(എന്തിനീ ചിലങ്കകള്‍..)