കാര്‍ത്തികവിളക്കുകണ്ടു പോരുമ്പോള്‍ എന്നെ
കാമദേവന് കണ്മുനയാലെയ്തല്ലോ
കോവിലിന്നരികിലെ ഏഴിലം പാലയാല്‍
കോമളയാമിനി താലം ചൂടി
കാര്‍ത്തികവിളക്കുകണ്ടു പോരുമ്പോള്‍ എന്നെ
കാമദേവന് കണ്മുനയാലെയ്തല്ലോ
പിരിഞ്ഞിടുംനേരം തിരക്കില്‍ നിന്നെന്റെ
ചെവിയില്‍ നീ ചൊല്ലിയാ മധുരശൃംഗാരം
പ്രണയത്തിന് മോഹന മണിനാദം പോലെ
കേള്‍ക്കുന്നു ഞാനിന്നു രാപ്പകല്‍
താനനന്നന നന്നാനാന താനനന്നനാന ....
ചന്ദനച്ചോലയില്‍ നീരാടും നേരം
എന്തിനുവന്നു സുന്ദരന്‍ കരയില്‍?
കുളിരണിയാറ്റില് കുണുങ്ങിഞാന് മുങ്ങി
കാണാത്ത ദൂരത്തു നീന്തി ഞാന്‍
കാര്‍ത്തികവിളക്കുകണ്ടു പോരുമ്പോള്‍ എന്നെ
കാമദേവന് കണ്മുനയാലെയ്തല്ലോ
കോവിലിന്നരികിലെ ഏഴിലം പാലയാല്‍
കോമളയാമിനി താലം ചൂടി
കാര്‍ത്തികവിളക്കുകണ്ടു പോരുമ്പോള്‍ എന്നെ
കാമദേവന് കണ്മുനയാലെയ്തല്ലോ