നല്ല സുറുമ നല്ലസുറുമ
കൊച്ചു ചിന്ദൂരപ്പൊട്ടുകുത്തി മന്ദാരക്കണ്ണിണയില്‍
സുന്ദരിമാരണിയും സുറുമ
നല്ല സുറുമ നല്ല സുറുമ (കൊച്ചു)
മദനനെ മയക്കുന്ന മിഴിയില്‍
ഇളം മാതളമലരുകള്‍ വിരിയാന്‍
മുന്നിലെത്തും പുരുഷന്റെ കണ്ണുകെട്ടി ഞൊടിക്കുള്ളില്‍
പെണ്ണുകെട്ടാന്‍ നടത്തിക്കും സുറുമ
നല്ല സുറുമ നല്ല സുറുമ
മറുനാട്ടിലും മലനാട്ടിലും പേരുകേട്ട സുറുമാ
ഒരു പല്ലുപോയ കിഴവി കണ്ണില്‍
തെല്ലുസുറുമയെഴുതി (ഒരു പല്ലുപോയ)
മധുരയൌവനം നേടി ഒരു മാരനെ വീണ്ടും നേടി
പല്ലുപോയ കിഴവി
നീലമേഘം കണ്ട്കണ്ട്...
പീലിനീര്‍ത്തും മയിലുപോൽ....
നീലമേഘം കണ്ട്കണ്ട് പീലിനീര്‍ത്തും മയിലുപോല്‍(നീലമേഘം)
ഈ ചേലുലാവും സുറുമകണ്ട് കാമുകന്മാരാടിടും
കോട്ടയത്ത് പണ്ടൊരിക്കല്‍ സുറുമവിൽക്കാൻ പോയ്
ഒരു കോങ്കണ്ണിപ്പെണ്ണെന്റെ സുറുമവാങ്ങിച്ചു
കുണ്ടായ കണ്ണിലിത് രണ്ടുദിനമെഴുതിയപ്പോൾ
തണ്ടുലയും താമരകള്‍ കണ്ടു കണ്ണിലാകേ
ആരിക്കുവേണം സുറുമ ആരിക്കുവേണം?
ചുരുക്കത്തിലൊരുദിനം കൊല്ലത്തണഞ്ഞു ഞാന്‍
തിരക്കിട്ടു തെരുവീഥിതെണ്ടുമ്പോൾ
കണ്ണാടിക്കാരിയൊരുത്തി സുന്ദരീമണിവന്നെത്തി
കണ്ണില്‍ഞാന്‍ സുറുമയിതെഴുതിച്ചു
എന്നിട്ടള്ളോ കാലത്തെകണ്ണാടിഞാന് മാറ്റിച്ചു
കണ്ണൂരുചെന്നപ്പോ പെണ്ണൊരുത്തി ഹോയ്
കാടംവാങ്ങി ഞമ്മടെസുറുമ കണ്ണിത്തേച്ച്
മയ്യത്തായ് കിടന്നൊരു പുരുശനപ്പോ
ഹയ്യാ എന്നെഴുന്നേറ്റ് കൂടെവന്ന്
വടകരയില്‍ ഞാന്‍ വഴിനടക്കുമ്പം
അടിപിടിനടക്കുന്നു
മുതുകിഴവിയും ചെറുയുവതിയും
കരിമഷിയിതുവാങ്ങാന്‍
നാടായനാട്ടിലെല്ലാം നാളീകലോചനമാര്‍
വീടും കുടിയും വിറ്റും സുറുമവാങ്ങിക്കും
വാങ്ങുവിന്‍ സുറുമ വാങ്ങുവിന്‍
ഊരായാലതില്‍ വീടുവേണം ഒരു
വീടായാലൊരാണു വേണം
ആണായാല്‍ കൂടെ പെണ്ണുവേണം ഒരു
പെണ്ണായാല്‍ കണ്ണില്‍ സുറുമവേണം
ഒരു
പെണ്ണായാല്‍ കണ്ണില്‍ സുറുമവേണം
നല്ല സുറുമ......(കൊച്ചു)