ആ....ആ.....
താമരത്തോണിയില്‍ താലോലമാടി
താനേതുഴഞ്ഞുവരും പെണ്ണേ
താരമ്പനനുരാഗ തങ്കത്തില്‍ തീര്‍ത്തൊരു
താരുണ്യക്കുടമല്ലെ നീ
ആതിരച്ചന്ദ്രിക അരിയാമ്പല്‍ പൂക്കളില്‍
മധുമാരി പെയ്യുമീ രാവില്‍
ഒരുകാട്ടുപൂവിന് കരളിന്റെ നൊമ്പരം
നറുമണമാകുമീ രാവില്‍
താമരത്തോണിയില്‍ .....
ആ.....
മാനത്തെ ചന്ദ്രന്റെ വെളിച്ചമല്ലാ ഇതെന്
മനസ്സിലെ ചന്ദ്രന്റെ വെളിച്ചമല്ലോ
മണ്ണിലെപ്പൂവിന്റെ ഗന്ധമല്ലാ ഇതെന്
മനസ്സിലെ മാകന്ദ ഗന്ധമല്ലോ
കാണാതിരിക്കുമ്പോള്‍ കണ് നിറയും നീയെന്‍
കണ്മുന്നില് വന്നാലോ കരള്നിറയും
കണ്ണുതുറന്നിരുന്നു കനവുകാണും നിന്റെ
കാലൊച്ചകേട്ടാല് ഞാനാകെ മാറും