മാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ
മണ്ണില്ക്കിടക്കല്ലേ മനസ്സിന്റെ മടിയില്ക്കിടക്കൂ
എന്റെ മനസ്സിന്റെ മടിയില്ക്കിടക്കൂ
മാടപ്പിറാവല്ലേ..........
പരിശുദ്ധാത്മാവിന് സക്രാരി നോക്കി
പിടയുന്ന പ്രാണന് പ്രാര്‍ഥിക്കുന്നു
ജീവിതഭാരത്തിന് കുരിശുകള്‍ ഏകി
ചുമക്കുവാന്‍ എന്നെന്നും കെല്പ്പുതരു
ഈ പാനപാത്രം എനിക്കായി മാത്രം
നല്കീടുവാന് എന്നില്‍ കനിയേണമേ
എന്നില്‍ കനിയേണമേ.........
ദുഃഖത്തിന് കയ്പ്പുനീരെത്രയാണെങ്കിലും
ഇഷ്ടക്കേടില്ലാതെ ഞാന്‍ കുടിയ്ക്കാം
എന്പ്രാണനാഥന്റെ പോരായ്മമാറ്റുവാന്
മാത്രം കനിയണേ തമ്പുരാനേ
ഉള്ളം കനിയണേ തമ്പുരാനേ