ആകാശത്തമ്പലമുറ്റത്ത് പെണ്ണുങ്ങള്
വിളക്കുവെക്കണതൊളിഞ്ഞു നോക്കി
തപസ്സിരിക്കണ സന്യാസി - പൂച്ച സന്യാസി
ആകാശത്തമ്പലമുറ്റത്ത്.....
കാറ്റില്ക്കരിയിലപ്പല്ലക്കില് വേലിക്കലൊന്നു വരാമോ
കുഞ്ഞിപ്പുരയിലെ പെണ്ണിനോടൊപ്പം മാപ്പിളയായിട്ടിരിക്കാമോ?
അപ്പൂപ്പന് താടിവിതാനിച്ച് പൊന്നിട്ടിരുത്താന് പൂപ്പന്തല്‍
സ്വര്‍ണ്ണം ചാര്‍ത്തിയ ചെക്കന്ന് ചൂടാന്‍ തെച്ചിപ്പൂക്കുട മുത്തുക്കുട
കാക്കപ്പൊന്നിന് മോതിരവും തൂവെള്ളിയില തൂവാല
കോടിയുടുക്കാനമ്പോറ്റിക്കുട്ടി ചെന്തെങ്ങോലകുരുത്തോല
മുത്തശ്ശിക്കഥകള്‍ പറഞ്ഞുതരാം
മുത്തം തന്നു ചിരിപ്പിക്കാം
പൊന്നൂഞ്ഞാലില്‍ പള്ളിയിരുത്തി
പാടിപ്പാടിയുറക്കിക്കാം