മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ
എന്‍ മുഖം കാണുമ്പോള്‍ നിന് കണ്മുനകളില്
എന്തിത്ര കോപത്തിന് സിന്ദൂരം
എന്നടുത്തെത്തുമ്പോള്‍ എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം
എന്നടുത്തെത്തുമ്പോള്‍ എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം
മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ
മഞ്ഞു പൊഴിഞ്ഞല്ലോ മാമ്പൂ കൊഴിഞ്ഞല്ലോ
പിന്നെയും പൊന്‍വെയില്‍ വന്നല്ലോ
നിന് മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാന്‍
നിന് മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാന്‍
മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ