കണിയാനും വന്നില്ല കവിടി വാരി വച്ചില്ല
കല്യാണത്തിനു നാള് കുറിച്ചെടി നെല്ലോലക്കുരുവീ എന്റെ
കല്യാണത്തിനു നാള് കുറിച്ചെടി നെല്ലോലക്കുരുവീ(കണിയാനും)
ജാതകങ്ങള്‍ ചേര്‍ത്തില്ല ജാതിയേതെന്നോര്ത്തില്ല
കൂടെപ്പോവാന്‍ നാള് കുറിച്ചെടി കുഞ്ഞാറ്റക്കുരുവി(ജാതകങ്ങള്‍)
പെണ്ണുകാണാന്‍ കൂടെവന്നത് വെണ്ണിലാവു മാത്രം(2)
കല്യാണം നിശ്ചയിച്ചത് കണ്ണും കണ്ണും മാത്രം
കണ്ണും കണ്ണും മാത്രം
(കണിയാനും വന്നില്ല.............)
മണവാട്ടിപ്പെണ്ണിനെ മാളോരെല്ലാം കാണുമ്പോള്‍
മാറിമാറി നോട്ടമിടും പൊന്നോണക്കുരുവീ(മണവാട്ടി)
മധുവിധുനാള് അമ്പലത്തില്‍ വേലകാണാന്‍ പോകണം(2)
അന്തിതൊട്ടു പുലരുവോളം ആട്ടക്കഥ കാണണം
ആട്ടക്കഥ കാണണം
(കണിയാനും വന്നില്ല.............)