തൃക്കാര്‍ത്തികയ്ക്ക് തിരി കൊളുത്താന്‍ വന്ന
നക്ഷത്ര കന്യകളെ
നിങ്ങള്‍ കൈതപ്പൂങ്കടവില്‍
കളിവള്ളം തുഴയും
കടത്തുകാരനെ കണ്ടൊ?
കടത്തുകാരനെക്കണ്ടോ?
നേരം പോയ് നേരം പോയ് നെയ്യാമ്പല്‍ വിരിയാറായ്
നേരം പോയ് നേരം പോയ്...
ഓ....ഓ.....
തൃക്കാര്‍ത്തികയ്ക്ക്.....
കനകനിലാത്തിരി കാറ്റില്‍ കെടും മുന്‍പേ
കാവില്‍ തൊഴാന്‍ പോണം
കഥകളി കാണേണം കര്‍പ്പൂരമുഴിയേണം
കളമെഴുത്തും പാട്ടും കേള്‍ക്കേണം(തൃക്കാര്‍ത്തികയ്ക്ക്..)
ഓ..ഓ..
പുലരുവാനേഴര രാവുള്ള നേരത്ത്
പൂവും പ്രസാദവുമായ്
കടവു കടന്നിങ്ങു പോരും വഴിക്കൊരു കാരിയം
കാതില്‍ ചൊല്ലേണം ഒരു കാരിയം കാതില്‍ ചൊല്ലേണം
തൃക്കാര്‍ത്തികയ്ക്ക് തിരി കൊളുത്താന്‍ വന്ന
നക്ഷത്ര കന്യകളെ..
നിങ്ങള്‍ വൃശ്ചിക രാവില്‍ വെള്ളിപ്പൂ വിതറും
വിളക്കുകാരിയേ കണ്ടൊ? വിളക്കുകാരിയേ കണ്ടൊ?
O......