മണിമുകിലേ മണിമുകിലേ
മാനം മീതെയിതാരുടെ പൊന്നും തോണിയിലേറി പോണൂ
തോണിയിലേറി പോണൂ?
കാറ്റിന്റെ കളിയോടത്തില്‍
കാക്കപ്പൊന്നിനു പോണൂ
(മണിമുകിലേ...)
മാരിവില്ലിന് പാദസരങ്ങള്‍
വാരിയണിഞ്ഞും കൊണ്ടേ
ഓ.... ആ....
പോകുവതെങ്ങൊരു പാല്‍ക്കുടമേന്തിയ
ഗോകുല കന്യക പോലെ
കന്നിനിലാവിന് കനകദ്വീപില്‍
കണ്ണനെത്തേടിപ്പോണൂ
കന്നിനിലാവിന് കനകദ്വീപില്‍
കണ്ണനെത്തേടിപ്പോണൂ
(മണിമുകിലേ...)
കണ്ണനെത്തേടിത്തേടിയിറങ്ങിയ
ചന്ദനമുകില് പോലെ
തോണിക്കാരനെത്തേടി വരുന്നൊരു
തോഴിയല്ലോ ഞാന്‍ കളിത്തോഴിയല്ലോ ഞാന്‍
കണ്ണനുപകരം കന്യകനീയൊരു കുചേലനെക്കണ്ടൂ
ഒരു കുചേലനെക്കണ്ടൂ
കരയില്‍ ഗോകുലമല്ലാ കണ്ടതു
കറുകക്കുടിലല്ലോ ഒരു കറുകക്കുടിലല്ലോ
(മണിമുകിലേ....)