Title (Indic)മായമാനവ WorkShree Guruvayoorappan Year1964 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Leela Writer Abhayadev LyricsMalayalamമായാമാനവ നിൻ മധുരാകൃതി മാനസതാരിൽ കാണേണം മന്ദസ്മിതരുചി കലരും നിന്നുടെ സുന്ദരവദനം കാണേണം വാർമഴവില്ലിൻ കാന്തിയെ വെല്ലും ശ്യാമളരൂപം കാണേണം പ്രേമരസാമൃതമൊഴുകും നീലത്താമരമിഴിയിണ കാണേണം (മായാമാനവ....) നാരായണ ഹരി നാരായണ നിൻ രൂപം കണ്ണിൽ വിളങ്ങേണം നാരായണഹരി നാരായണ നിൻ നാമം കാതിൽ മുഴങ്ങേണം (മായാമാനവ....) മരതകമണിമയമെയ്യിതണിഞ്ഞൊരു മഞ്ഞത്തുകിലും കാണേണം പീലികൾ തിരുകിയ മുടിയും കയ്യിൽ പുല്ലാങ്കുഴലും കാണേണം (മായാമാനവ....) Englishmāyāmānava nin madhurākṛti mānasadāril kāṇeṇaṁ mandasmidarusi kalaruṁ ninnuḍĕ sundaravadanaṁ kāṇeṇaṁ vārmaḻavillin kāndiyĕ vĕlluṁ śyāmaḽarūbaṁ kāṇeṇaṁ premarasāmṛtamŏḻuguṁ nīlattāmaramiḻiyiṇa kāṇeṇaṁ (māyāmānava....) nārāyaṇa hari nārāyaṇa nin rūbaṁ kaṇṇil viḽaṅṅeṇaṁ nārāyaṇahari nārāyaṇa nin nāmaṁ kādil muḻaṅṅeṇaṁ (māyāmānava....) maradagamaṇimayamĕyyidaṇiññŏru maññattugiluṁ kāṇeṇaṁ pīligaḽ tirugiya muḍiyuṁ kayyil pullāṅguḻaluṁ kāṇeṇaṁ (māyāmānava....)