ജനകകുമാരിയെ തേടി ശീരാമനും അനുജനും കാട്ടിലലഞ്ഞിടുമ്പോള്
അഞ്ജനപുത്രനാം ഭക്തഹനുമാനെ അഞ്ചസാ കണ്ടാനൊരു ദിവസം
ഭക്തിപൂര്‍വ്വം നമസ്ക്കരിച്ചഞ്ജനാപുത്രന് രാമനേ സ്വീകരിച്ചൂ
ശക്തനായോരു സുഗ്രീവന് തന്നുടെ പട്ടണത്തിലേക്കാനയിച്ചു
സീതയെ തേടുവാന്‍ സുഗ്രീവനും ബാലിയെ കൊല്ലുവാന്‍ ശ്രീരാമനും
തമ്മിലൊരുമിച്ചു സഖ്യംചെയ്തു ധര്മ്മപുരസ്സരം സഖ്യംചെയ്തു
പോരിനു വിളിച്ചു സുഗ്രീവന് പിന്നില്‍ നിന്നു ശ്രീരാമന്
മദിച്ചു വന്നു ബാലി മറഞ്ഞു നിന്നു രാമന് (2)
ഒളിയമ്പെയ്തു രാമന് മുറിഞ്ഞു വീണു ബാലി
രാമാ രാമാ ശ്രീരാമാ ധര്മ്മമിതാണോ ശ്രീരാമാ
ആശ്രിതവത്സലന് രാമനരികില്‍ വന്നു നിന്നു
ആശ്വസിപ്പിക്കുവാനിതു ചൊന്നു (2)
കൃഷ്ണാവതാരകാലത്തു വേടനായി പിറന്നു നീ
ഒളിയമ്പെയ്തു വീഴിതു കൊല്ലുമെന്നേയും ഈവിധം ബാലി ബാലി
സീതാപതേരാമ രാധാപതേ കൃഷ്ണാ
നാരായണാ ഹരേ നാരായണ
അച്യുത കേശവാ മാധവാ ഗോവിന്ദ
നാരായണ പാഹി നാരായണ (3)