കള്ളനെ വഴിയില്‍ മുട്ടും കണ്ടാലുടനേ തട്ടും
അയ്യായിരവും കിട്ടും നമ്മള്ക്കയ്യായിരവും കിട്ടും.
കണ്ടാല്‍ നല്ലൊരു പെണ്ണ് കണ്ടു പിടിക്കണമിന്ന്
നാലുപേരു വിളിച്ചു നമുക്കൊരു താലികെട്ട് നടത്തേണം
പെണ്ണിനു വാഴാന്‍ വീടുണ്ടോ
പൊന്നാഭരണമിടുന്നുണ്ടോ
മാനത്തിങ്ങനെ പൊക്കിപ്പൊക്കി മാളികയൊന്നു ചമയ്ക്കും ഞാന്‍
മണിമാളികയൊന്നു ചമയ്ക്കും ഞാന്‍
പുതുമണവാട്ടിയുമൊന്നിച്ച് മധുവിധു കൊള്ളാന്‍ പോകണ്ടേ ?
മധുവിധു കൊള്ളാന്‍ പെണ്ണും ഞാനും
മധുരയിലേക്കൊരു പോക്കുണ്ട്
കൂട്ടിന്നായൂട്ടിക്ക് കൂടേ ഞാനും പോരട്ടേ
വാ വാ വാ (കള്ളനെ )
അഞ്ചും അഞ്ചും ചെല്ലുമ്പോള്‍ എന്‍ പഞ്ചാരക്കിളി പെറുമല്ലോ
ഉണ്ണിക്കന്നൊരു പേരു കൊടുക്കാം - ഉണ്ണിക്കിട്ടന് കൊള്ളാമോ
ഭേഷ് ഭേഷ് ഭേഷ്
ഉണ്ണിക്കിട്ടനുറങ്ങുമ്പോളൊരു സ്വര്ണ്ണകുടവുമെടുത്തോണ്ട്
പെണ്ണൂങ്ങളുമായ് കിന്നാരത്തിനു പെണ്ണുമ്പിള്ള കിണറ്റില്‍ പോം
കുട്ടനുണര്ന്നു കരഞ്ഞാലോ തൊട്ടിലില്‍ നിന്നു പതിച്ചാലോ
വിടുമോ ഞാനെന്‍ ഭാര്യയെയിങ്ങനെ
പിടലിക്കന്നൊറ്റയടി
ചേട്ടന് വിറ്റ മലര്പൊടിയപ്പിടി തട്ടിത്തൂവിപ്പോയല്ലോ
ചീര്‍പ്പേ