മാനത്തെ പെണ്ണെ മയിലാഞ്ചി പെണ്ണേ
ഞാനൊന്നു ചോദിച്ചാല്‍ ചൊല്ലൂലേ
മഴവില്ലിന് നാട്ടില്‍ അഴകിന്റെ വീട്ടില്‍
മാരനെത്തുന്നതിന്നാണോ? മണി
മാരനെത്തുന്നതിന്നാണോ
നിറമുള്ള പന്തല്‍ നീല പന്തല്‍
നിനക്കായൊരുക്കിയതാരാണ്?
പന്തലിലരിമുല്ല പൂക്കുല തൂക്കി
ചന്തത്തില്‍ ചമയിച്ചതാരാണ്?
നിന്നെ ചന്ദനം തളിക്കണതാരാണ്?
(മാനത്തെ പെണ്ണെ ...)
കടലമ്മ കൊടുത്തൊരു മണിമുത്തു മാല
മണിമുത്തു മാല
കന്നിനിലാവിന് പൂഞ്ചേല
കരളിന്റെ കരളില്‍ കളിയാടും നിന്
കല്യാണ ചെറുക്കന്റെ കയ്യിലുണ്ടോ?
നീലക്കടലേ നീരാടും കടലേ
നീയൊന്നു ചോദിച്ചാല്‍ ചൊല്ലൂലേ
നിന്നുടെ കരയില്‍ വന്നിനിയച്ചന്
പൊന്നരിചോറു കൊടുക്കൂലേ ഞാന്‍
പുന്നാരം പാടിക്കളിക്കൂലേ?