Title (Indic)കല്‍പ്പനയാകും യമുനാ നദിയുടെ WorkDoctor Year1963 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Performer KJ Yesudas Writer P Bhaskaran LyricsMalayalamകല്‍പ്പനയാകും യമുനാനദിയുടെ അക്കരെ--യക്കരെ--യക്കരെ കല്‍പ്പടവിങ്കല്‍ കെട്ടാം നമുക്കു പുഷ്പം കൊണ്ടൊരു കൊട്ടാരം വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിന് കൊട്ടാരം (കല്‍പ്പന..) വസന്തമാസം പറന്നു വന്നി- ട്ടലങ്കരിക്കും കൊട്ടാരത്തില്‍, മാരിവില്ലുകള്‍ മാലകള്‍ തൂക്കി മധുരിതമാക്കും മട്ടുപ്പാവില്‍ പള്ളിമഞ്ചം തീര്‍ക്കുമ്പോള്‍ വെള്ളമുകിലുകള്‍ വിരിനീര്‍ത്തും പള്ളിവിളക്കു കൊളുത്തുമ്പോള്‍ വെള്ളിത്താരം തിരിനീട്ടും (കല്‍പ്പന..) Englishkalppanayāguṁ yamunānadiyuḍĕ akkarĕ--yakkarĕ--yakkarĕ kalppaḍaviṅgal kĕṭṭāṁ namukku puṣpaṁ kŏṇḍŏru kŏṭṭāraṁ vĕṇṇilāvāl mĕḻugi minukkiya vĕṇṇakkallin kŏṭṭāraṁ (kalppana..) vasandamāsaṁ paṟannu vanni- ṭṭalaṅgarikkuṁ kŏṭṭārattil, mārivillugaḽ mālagaḽ tūkki madhuridamākkuṁ maṭṭuppāvil paḽḽimañjaṁ tīrkkumboḽ vĕḽḽamugilugaḽ virinīrttuṁ paḽḽiviḽakku kŏḽuttumboḽ vĕḽḽittāraṁ tirinīṭṭuṁ (kalppana..)