എന്നാണേ നിന്നാണേ ഏമൂരത്തേവിയാണേ
പൊന്നോണനിലാവൊരു കോടി നെയ്തൂ -
ഒരു കോടി നെയ്തൂ
നെയ്തെടുത്ത കോടി മുണ്ടിനു കാട്ടാറില്‍ പൊന്തിയ
നെയ്യാമ്പല്‍ പൂവുകൊണ്ടു കസവും വെച്ചു - നല്ല
കസവും വെച്ചൂ. (എന്നാണേ)
നീലനിഴല്ക്കീറു ചുറ്റും നാട്ടിന്‍പുറങ്ങള്‍
നാലുമുഴം കോടികൊണ്ടു നാണം മറച്ചൂ
നീലനിഴല്ക്കീറു ചുറ്റും നാട്ടിന്‍പുറങ്ങള്‍
നാലുമുഴം കോടികൊണ്ടു നാണം മറച്ചൂ
പുത്തരിക്കു കൊയ്ത്തുതീര്ന്ന പുഞ്ചവയലോ
പുത്തനായ ചേല മേലേ ചുറ്റി രസിച്ചൂ (എന്നാണേ)
കാറ്റു വന്നു പിടിച്ചിട്ടും ഉലഞ്ഞില്ലാ കോടി
കാട്ടുമുള്ളില് വലിച്ചിട്ടും കീറിയില്ലാ കോടി
പാരിനാകെ വിലപ്പെട്ട കസവുമുണ്ടാണേ
പട്ടു പോലെ നനുനനുത്ത പാവുമുണ്ടാണേ (എന്നാണേ)