വരണൊണ്ട് വരണൊണ്ട് മണവാളന് - നല്ല
വാകപ്പൂങ്കുലയ്ക്കൊത്ത മണവാട്ടി (വരണൊണ്ട് )
വെയിലത്ത് വാടല്ലേ മണവാട്ടീ - നീല
മയിലിന്റെ പീലിയാല്‍ മഞ്ചല് തരാം (വരണൊണ്ട് )
മഞ്ചലെടുക്കാന്‍ ആര് വരും - പച്ച
മഞ്ചാടിക്കാട്ടിലെ കാറ്റ് വരും
വഴിക്കൊന്ന് പാടാന്‍ ആര് വരും - ഒരു
വണ്ണാത്തിക്കിളി പറന്നു വരും (വഴിക്കൊന്ന്)
(വരണൊണ്ട് )
പാടുമ്പോള്‍ മണവാളന് എന്ത് ചെയ്യും - അവന്
പല പല കിനാവുകള്‍ കണ്ടിരിക്കും
അത് കാണുമ്പോള്‍ മണവാട്ടിക്കെന്തു തോന്നും - മണി
ചുണ്ടത്തൊരു പഴംപാട്ട് തോന്നും (അത് കാണുമ്പോള്‍ )
(വരണൊണ്ട് )