തിരുമിഴിയാലേ തിരയുവതാരേ
തീര്‍ത്ഥയാത്രക്കാരാ - ദേവാ
തീര്‍ത്ഥയാത്രക്കാരാ
(തിരുമിഴിയാലേ)
ഒന്നാം കടലില്‍ പാല്ക്കടലില്
ഒരു മരതകമണിയറയില്‍
ജലദേവതമാര്‍ തന് നടുവില്‍
വിടര്ന്നവള് ഞാന്‍ വളര്ന്നവള് ഞാന്‍
(തിരുമിഴിയാലേ)
പാര്‍വ്വണചന്ദ്രിക കാണാത്ത കാവിലെ
പാതിരാപ്പൂക്കള്‍ ചൂടിച്ചു
സാഗരകന്യകള്‍ സംഗീത റാണികള്‍
സപ്തസ്വരങ്ങള്‍ പാടിച്ചു
(തിരുമിഴിയാലേ)
പുഷ്യരാഗ പൂപ്പാലികയില്‍
പുതിയ പുളകപ്പൂക്കളോടേ
പരശുരാമനു ദാനം നല്കി
പാല്‍ക്കടലമ്മ – എന്നെ
പാല്‍ക്കടലമ്മ
വിരുത്തം :-
ഓമല്കുമാരികേ വരൂ
കേരളമെന്നു നിനക്കു പേരിട്ടു ഞാന്‍
നിന് കളിത്തോഴികള്‍ തുള്ളിക്കളിക്കുന്നു
വിന്ധ്യഹിമാചല സഹ്യസാനുക്കളില്‍
ഭാരതത്തിന്റെ ആ പൊന്മക്കളോടൊത്തു ചേരുക
നീ ചിരം വാഴുക വത്സലേ
വത്സലേ