താതെയ്യം കാട്ടില്‍ തക്കാളിക്കാട്ടില്
തത്തമ്മ പണ്ടൊരു വീടു വച്ചു
കല്ലല്ല...ഹായ്...മണ്ണല്ല
കല്ലല്ല മണ്ണല്ല മരമല്ല
കൽക്കണ്ടം കൊണ്ടൊരു വീടു വച്ചു (താതെയ്യം)
കരിമ്പു കൊണ്ടൊരു തൂണിട്ടു
കണ്ണമ്പഴത്തൊലി മച്ചിട്ടു
പപ്പടം ചുട്ടു മോളിട്ടു
പനംചക്കര തിണ്ണയിട്ടു
(താതെയ്യം)
പാലു കൊണ്ടു തറ മെഴുകി
പഞ്ചാര വാരി തൂകി
കൂട്ടുകാർക്കും വിരുന്നു നൽകി
കുഞ്ഞോലക്കിളി കുഴലൂതി
(താതെയ്യം)
ആട്ടുംകുഞ്ഞ് തൂണു തിന്നു
അണ്ണാന്‍കുഞ്ഞ് മച്ചു തിന്നു
കാക്കക്കുഞ്ഞ് മേൽപ്പുര തിന്നു
കട്ടുറുമ്പ് തറ തിന്നു
കുഞ്ഞില്ലാത്ത തത്തമ്മയ്ക്കു ഒന്നും കിട്ടീല്ല അയ്യയ്യെ
ഒന്നും കിട്ടീല്ല
അയ്യയ്യെ ഒന്നും കിട്ടീല്ല (കുഞ്ഞില്ലാത്ത..)
തത്തമ്മേ പൂച്ച പൂച്ച പൂച്ച