കോലക്കുഴല്‍ വിളികേട്ടോ രാധേ... എന്‍ രാധേ
കണ്ണനെന്നെ വിളിച്ചോ... രാവില്‍ ഈ രാവില്‍
പാല് നിലാവു പെയ്യുമ്പോള്‍... പൂങ്കിനാവു നെയ്യുന്നോ
എല്ലാം മറന്നു വന്നൂ ഞാന്‍... നിന്നോടിഷ്ടം കൂടാന്‍
(കോലക്കുഴല്‍)
ആണ്‍കുയിലേ നീ പാടുമ്പോള്‍... പ്രിയതരമേതോ നൊമ്പരം
ആമ്പല്‍ പൂവേ നിന് ചൊടിയില്‍ അനുരാഗത്തിന് പൂമ്പൊടിയോ
അറിഞ്ഞുവോ വനമാലീ നിന് മനം കവര്‍ന്നൊരു രാധിക ഞാന്‍
ഒരായിരം മയില്‍ പീലികളായ് വിരിഞ്ഞുവോ എന്‍ കാമനകള്‍
വൃന്ദാവനം രാഗ സാന്ദ്രമായ് യമുനേ നീ ഉണരു
(കോലക്കുഴല്‍)
നീയൊരു കാറ്റായ് പുണരുമ്പോള്‍... അരയാലിലയായ് എന്‍ ഹൃദയം
കണ്മുനയാലേ എന്‍ കരളില്‍ കവിത കുറിക്കുകയാണോ നീ
തളിര്‍ത്തുവോ നീല കടമ്പുകള്‍... പൂ വിടര്‍ത്തിയോ നിറ യൌവനം
അണഞ്ഞിടാം ചിത്ര പതംഗമായ്... തേന്‍ നിറഞ്ഞുവോ നിന് അധരങ്ങള്‍
മിഴി പൂട്ടുമോ മധു ചന്ദ്രികേ... പരിണയ രാവായീ
(കോലക്കുഴല്‍)