Nisaagandhi nisaagandhi

നിശാഗന്ധി നിശാഗന്ധി
Year
Language

നിശാഗന്ധീ ! നിശാഗന്ധീ!
എന്നുമെന്നോർമ്മതൻ പൂപ്പാലികയിൽ
നിൻ മന്ദഹാസം വിരിഞ്ഞു നിൽക്കും! (നിശാഗന്ധീ..)

എന്നനുരാഗത്തിൻ രത്നകിരീടം
എന്തിനോ നിന്നെഞ്ഞാൻ ചാർത്തി
എന്മനസങ്കൽപസിംഹാസനത്തിലെ
സൗന്ദര്യറാണിയായ്‌ നീയിരുന്നു! (നിശാഗന്ധീ..)

എൻ വഴിത്താരയിൽ വേദന നീട്ടിയ
പൊൻ തിരി നാളമായ്‌ നിന്നു നീ
മന്നിലെ കഥകൾക്കു പൂർണ്ണത നൽകുവാൻ
എന്നുമീക്കണ്ണീർത്തുള്ളി വേണം (നിശഗന്ധീ..)

niśāgandhī ! niśāgandhī!
ĕnnumĕnnormmadan pūppāligayil
nin mandahāsaṁ viriññu nilkkuṁ! (niśāgandhī..)

ĕnnanurāgattin ratnagirīḍaṁ
ĕndino ninnĕññān sārtti
ĕnmanasaṅgalbasiṁhāsanattilĕ
saundaryaṟāṇiyāy‌ nīyirunnu! (niśāgandhī..)

ĕn vaḻittārayil vedana nīṭṭiya
pŏn diri nāḽamāy‌ ninnu nī
mannilĕ kathagaḽkku pūrṇṇada nalguvān
ĕnnumīkkaṇṇīrttuḽḽi veṇaṁ (niśagandhī..)