മൊട്ടു വിരിഞ്ഞൂ മലര് മൊട്ടു വിരിഞ്ഞൂ
മാരന് തൊട്ടപ്പോളെന്‍ കുഞ്ഞാറ്റോലപ്പെണ്ണേ
നിന് കവിളില്‍ - മൊട്ടു വിരിഞ്ഞൂ
ടിങ്കടിങ്ക ടിങ്കടിങ്ക ടിങ്കടിങ്കടോയ്
ടിങ്കടിങ്ക ടിങ്കടിങ്ക ടിങ്കടിങ്കടോയ് അഹോയ്
ആയദമിഴികളില് ആലോലമിഴികളില്
ആയിരം വസന്തങ്ങള്‍ വിരുന്നു വന്നു
അരുണിമകിരണം നറുപൂങ്കവിളില്
അനുരാഗസ്വപ്നങ്ങള്‍ അണിനിരന്നൂ അണിനിരന്നു
ഒഹോ ഒഹോ ഒഹോഹോ ഹോയ്ഹോയ് ഹോയ് (മൊട്ടു)
മലരിതള്‍ പോലുള്ള മാനസം നിറയെ
മധുരം തുളുമ്പുന്ന പ്രായമല്ലേ
മലരിതള്‍ പോലുള്ള മാനസം നിറയെ
മധുരം തുളുമ്പുന്ന പ്രായമല്ലേ
മെയ്യാസകലം കുളിര്കോരിയിടാന്
മണിമാരന്‍ വരുമല്ലോ പെണ്ണാളേ പെണ്ണാളേ
ഒഹോ ഒഹോ ഒഹോഹോ ഹോയ്ഹോയ് ഹോയ് (മൊട്ടു)